Kerala NewsLatest NewsNews
‘എന്നെ രക്ഷിക്കണം’; കല്യാണദിവസം കാണാതായ പ്രതിശ്രുത വരന്റെ സന്ദേശമെത്തി

വിവാഹദിവസം വരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൂച്ചാക്കല്‍ പൊലീസ്. വിവാഹ ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ പാണാവള്ളി സ്വദേശിയെ കാണാനില്ലെന്നാണ് പരാതി. യുവാവ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ബൈകില്‍ വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രക്ഷിക്കണമെന്നും ലോക്ഡാണെന്നും അറിയിച്ച് അയല്‍വാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്‌സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ്ബോധരഹിതയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.