കൊളംബോ: ഇന്ത്യ ശ്രീലങ്ക പരമ്പര തുടങ്ങിയതു മുതല്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്നുള്ള ചോദ്യമായിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വരുമോ എന്നത്. എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം താരം തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.
‘ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായുള്ള ഈ അവസരം ഞാന്‍ നല്ല രീതിയില്‍ ആസ്വദിച്ചു
. നോക്കൂ, അതല്ലലതെ ഭാവിയെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ല. ഒരു കാര്യം പറയാം. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ ഞാന്‍ വളരെയധികം സംതൃപ്തനാണ്. ഈ പരമ്പരയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിച്ചിട്ടില്ല’ ഇതായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.
സീനിയര്‍ താരങ്ങളുടെ അപാവത്തിലും ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയ ശതമാനം ഉയര്‍ത്താനും ശ്രീലങ്കയെ വെല്ലു വിളിക്കാനും ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനയും ടീമിനെയും സംജ്ജമാക്കാന്‍ ദ്രാവിഡെന്ന പരിശീലകന്‍ സാധിച്ചിരുന്നു.
ശ്രീലങ്കയുമായുള്ള ആദ്യ പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ സീനിയര്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് പകരം ദ്രാവിഡ് വരുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. ഇതിനുള്ള ഉത്തരമാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞത്.