keralaKerala NewsLatest NewsUncategorized

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ഉറച്ച് അവന്തിക; മുൻപ് ഇക്കാര്യം വെളിപ്പെടുത്താതെ ഇരുന്നത് ജീവന് ഭീഷണിയുണ്ടായിരുന്നതിനാൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന ട്രാൻസ്ജെൻഡർ അവന്തിക, പുതിയ വിശദീകരണവുമായി രംഗത്തെത്തി. രാഹുലിനെതിരെ പുറത്തുവന്നത് മുൻകാല സംഭാഷണങ്ങളാണെന്നും, നേരത്തെ മോശമായ പെരുമാറ്റം ഉണ്ടായിരുന്നുവെങ്കിലും ജീവൻ ഭീഷണിയുണ്ടായിരുന്നതിനാൽ അന്ന് അത് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അവന്തിക വ്യക്തമാക്കി.

വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ടതിന് പിന്നാലെ താൻ കനത്ത സൈബർ ആക്രമണം നേരിടുന്നതായും അവന്തിക പറഞ്ഞു. “അന്ന് ഭയന്നാണ് മിണ്ടാതിരുന്നത്. ഇപ്പോഴും ടെൻഷനിലാണ്. സോഷ്യൽ മീഡിയയിൽ നിരന്തരം ആക്രമണം നേരിടുന്നു. എന്റെ അടുത്ത് ചോദിച്ചതിനാലാണ് ആ സംഭാഷണം ഞാൻ നൽകിയത്. രാഹുലുമായി നല്ല സൗഹൃദബന്ധം ഉണ്ടായിരുന്നു, പക്ഷേ ഒരുസമയം അദ്ദേഹം മോശമായി പെരുമാറി. ടെലഗ്രാമിൽ വാനിഷിങ് മോഡിൽ നടത്തിയ ചാറ്റുകളാണ് അപ്രത്യക്ഷമായത്. അവ തിരിച്ചുകിട്ടിയാൽ തെളിവ് ഉറപ്പായും ലഭിക്കും. ഓഗസ്റ്റ് ഒന്നിന് മുൻപുള്ള സന്ദേശങ്ങളിലാണ് രാഹുൽ എന്നോട് മോശമായി സംസാരിച്ചത്,” അവന്തിക പറഞ്ഞു.

നിയമപരമായ നടപടികൾ സ്വീകരിച്ചാൽ ആ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നും, താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അവന്തിക കൂട്ടിച്ചേർത്തു. “രാഹുൽ പുറത്തുവിട്ടത് വാട്‌സാപ്പിലെ സന്ദേശങ്ങളാണ്. എന്നാൽ മോശമായി സംസാരിച്ചത് ടെലഗ്രാമിലൂടെയാണ്. ജീവൻ ഭീഷണിയുണ്ടായിരുന്നതിനാലാണ് അന്ന് തുറന്നു പറയാതെ പോയത്,” എന്നും അവന്തിക വ്യക്തമാക്കി.

Tag: Avantika stands firm on allegations against Rahul Mangkootathil; she did not disclose this earlier because her life was in danger

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button