Kerala NewsLatest News
കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി
കേരളത്തിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ഹൈക്കോടതി.കേരളത്തില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വിലയിരുത്തിചികിത്സാ നിരക്ക് കുറയ്ക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ കോടതിയോട്.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.കോവിഡ് കണക്കുകള്‍ കൂടുന്നത് മനസിനെ അലട്ടുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു.