Kerala NewsLatest NewsUncategorized
മീന്‍ പിടിക്കുന്നതിനിടെ വഞ്ചിമറിഞ്ഞ് റിസര്‍വോയറില്‍ വീണ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. കുറ്റ്യാടി ഫയര്‍ ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ്് മൃതദേഹം കണ്ടെത്തിയത്്. അഭിജിത് ഉള്‍പ്പടെ ആറ് പേരാണ് റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ എത്തിയത്.