CrimeDeathKerala NewsLatest NewsLaw,NationalNews
മുന്‍ കേരള ടെന്നിസ് താരം തന്‍വി ഭട്ട ജീവനൊടുക്കി.
ദുബൈ: മുന്‍ കേരള ടെന്നിസ് താരം തന്‍വി ഭട്ട ആത്മഹത്യ ചെയ്തു. 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ താരമാണ് തന്‍വി ഭട്ട്.
എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട ദുബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ തിളങ്ങിയ താരം പരിക്ക് പറ്റിയതോടെ ടെന്നിസ് ലോകത്തോട് വിടപറയുകയായിരുന്നു.
അതേസമയം ദുബൈ ഹെരിയറ്റ്-വാട്ട് ആന്‍ഡ് മിഡ്ല്‍സെക്സ് കോളജിലെ വിദ്യാര്‍ത്ഥിയായ താരം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല.