keralaKerala News
ആലുവയിൽ മകൻ, അമ്മയെ ബലാത്സംഗം ചെയ്തു എന്ന് പരാതി
ആലുവയിൽ മകൻ, അമ്മയെ ബലാത്സംഗം ചെയ്തു എന്ന് പരാതി. ആലുവ സ്റ്റേഷനിലാണ് ബലാത്സംഗത്തിനിരയായ അമ്മ പരാതി നൽകിയത്. 23 വയസ്സുകാരനായ മകൻ തന്നെ പലതവണ പീഡിപ്പിച്ചുവെന്നും ഉപദ്രവം സഹിക്കാൻ വയ്യാതെവന്നതോടെയാണ് പരാതി നൽകിയതെന്നും മാതാവ് പറഞ്ഞു. മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി. മകൻ വീട്ടിൽ വരുമ്പോൾ മധ്യവയസ്കയുടെ നിലവിളി കേൾക്കുന്നത് പതിവാണെന്നും അയൽക്കാരും മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് അന്വേഷണ ഘട്ടത്തിൽ എന്ന് പൊലീസ് അറിയിച്ചു.
Tag: A complaint was filed in Aluva alleging that the son raped his mother