‘ചേച്ചി സ്വര്‍ഗ്ഗത്തിലാണേല്‍ നരകമാണ് സേഫ്’; മകന്റെ റമദാന്‍ അനുഭവ കുറിപ്പില്‍ വിദ്വേഷം കലര്‍ത്തിയവര്‍ക്ക് നിര്‍മ്മല്‍ പാലാഴിയുടെ മറുപടി
കോഴിക്കോട്: മകന്റെ റമദാന്‍ അനുഭവ കുറിപ്പില്‍ വിദ്വേഷം കലര്‍ത്തിയവര്‍ക്ക് മറുപടിയുമായി നടന്‍ നിര്‍മ്മല്‍ പാലാഴി. കഴിഞ്ഞ ദിവസമാണ് റമദാനില്‍ നോമ്ബെടുത്ത മകന്റെ ചിത്രവും കുറിപ്പും നിര്‍മ്മല്‍ പാലാഴി ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്
ആദ്യഘട്ടത്തില്‍ നിരവധി പേര്‍ മകന് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നു. പിന്നീട് പോസ്റ്റ് വൈറലായി. ഇതോടെയാണ് ചിലര്‍ വിദ്വേഷം നിറഞ്ഞ കമന്റുകളുമായി രംഗത്തുവന്നത്. ഇത്തരത്തിലുള്ള ചില കമന്റുകള്‍ക്ക് നിര്‍മ്മല്‍ മറുപടി നല്‍കുകയും ചെയ്തു.
‘അവരെല്ലാം തുമ്ബ് ചെത്തിയിട്ടുണ്ട്. ലവനും ചെത്തുമോ ആവോയെന്നാണ് ഒരു സംഘപരിവാര്‍ പ്രൊഫൈല്‍ നിന്ന് വന്ന കമന്റ്. ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ, എന്നായിരുന്നു നിര്‍മ്മലിന്റെ മറുപടി.
ഇയാള്‍ പിന്നീട് കമന്റ് ഡിലീറ്റ് ചെയ്തു. എന്ത് നോമ്ബ് എടുത്താലും ഹിന്ദുക്കള്‍ (വിഗ്രഹാരാധകര്‍) കാഫിറുകള്‍ ആണെന്നും നരകത്തില്‍ പോകുമെന്നുമാണ് ഖുര്‍ആന്‍ പറയുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. ചേച്ചി സ്വര്‍ഗത്തില്‍ ആരിക്കില്ലേ അപ്പോ നരകമാണ് സേഫ് എന്ന് നിര്‍മ്മല്‍ മറുപടി പറഞ്ഞു.
നിര്‍മ്മല്‍ പാലാഴിയുടെ പോസ്റ്റ്
ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍.ആദ്യമായി എടുത്ത നോമ്ബ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം.പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്.
ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ. ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാന്‍ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്ബ് മുറിക്കുവാന്‍ കാത്ത്‌ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ