അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും സുപ്രീം കോടതി.

അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും സുപ്രീം കോടതി. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ സുപ്രീംകോടതിക്കുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. ഇന്ത്യയെ സ്വതന്ത്ര രാജ്യമായി നിലനിർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. പൗരൻമാർ ഭരണകൂടത്താൽ വേട്ടയാടപ്പെടുന്നത് തടയുന്നതിനാണ് സുപ്രീംകോടതി സ്ഥാപിതമായത്. സംസ്ഥാന സർക്കാരുകളും പൊലീസും അതിർവരമ്പ് ലംഘിക്കരുതെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയെപ്പറ്റി പറ്റി പറയവേ കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വ്യാഴാഴ്ച നടത്തിയ നിരീക്ഷണം കേരള സർക്കാർ മാധ്യമങ്ങൾക്കെതിരെ കൊണ്ടുവരാനിരിക്കുന്ന നയപരിപാടികൾക്കു ഒരു മുന്നറിയിപ്പ് കൂടിയാണ്.
സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു സംസ്ഥാനത്ത് നിന്ന് വ്യക്തികളെ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേ ക്ക് വിളിച്ചുവരുത്തുന്നത് ശരിയായ പ്രവണതയല്ല. ഡൽഹി സ്വദേശിനിക്കെതിരായ ബംഗാൾ പൊലീസിന്റെ സമൻസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം ഉണ്ടായത്. കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിൽ ബംഗാൾ സർക്കാർ വർഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡൽഹി സ്വദേശിനി യായ 29കാരി പോസ്റ്റിട്ടത്. ചില പ്രത്യേക സമുദായങ്ങൾ പാർക്കുന്ന സ്ഥലങ്ങളിൽ ബംഗാള്‍ സര്‍ക്കാര്‍ ലോക്ക്ഡൗണിന് ഇളവ് നൽകിയിരി ക്കുകയാണെന്നായിരുന്നു ഉന്നയിച്ച ആരോപണം. ഇതിനെതിരെ ബംഗാൾ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവി ക്കുകയായിരുന്നു.
തന്നെ അറസ്റ്റ് ചെയ്യാതിരിക്കാൻ ലോക്ക്ഡൗൺ തീരും വരെ കൊൽക്കത്ത ഹെെക്കോടതിയിൽ നിന്നും യുവതി സ്റ്റേ വാങ്ങുകയാ യിരുന്നു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബംഗാളിൽ എത്താൻ പറഞ്ഞുള്ള പൊലീസിന്റെ സമൻസിനെതിരെ സുപ്രീംകോടതിയിൽ എത്തിയപ്പോഴാണ് കോടതിയുടെ നിരീക്ഷണം ഉണ്ടായത്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നാളെ കൂടുതൽ സംസ്ഥാനങ്ങൾ ആളുകളോട് അതാത് സംസ്ഥാനങ്ങളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രംഗത്തെത്തുന്നത് അംഗീകരിച്ച് കൊടുത്താൽ അത് തെറ്റായ പ്രവണതക്ക് തുടക്കം കുറിക്കലാകുമെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.