ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മണക്കടവ്‌പൊന്നേംപാടം കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാം തൊടി എക്കാട്ട് നവീന്‍കുമാറിന്റ മകന്‍ ജിഷ്ണു (22) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കു കാരണം രക്ഷപ്പെടുത്താനായില്ല.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ യായിരുന്നു സംഭവം ഉടന്‍ തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഴക്കാട് പോലിസും മീഞ്ചന്ത ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ യൂണിറ്റും, ബേപ്പൂരില്‍ നിന്നെത്തിയ മത്സ്യതൊഴിലാളികളും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും
ആളെ കണ്ടെത്താനായില്ല. ഇന്നലെയും ഇന്നും ആയി നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് മൃതദേഹം ഫറോഖ് കോളജ് മണ്ണെടി കടവില്‍ കണ്ടെത്തിയത്.