Editor's ChoiceKerala NewsLatest NewsLocal NewsNationalNews
കോതമംഗലം പള്ളി തർക്കം പരിഹരിക്കാൻ മൂന്ന് മാസത്തെ സാവകാശം ചോദിച്ച് സർക്കാർ.

കോതമംഗലം പള്ളി തർക്കം പരിഹരിക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം കൂടി ചോദിച്ച് സർക്കാർ. ആഭ്യന്തര സെക്രട്ടറി ഹൈക്കോ ടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ചർച്ചകൾ തുടരുകയാണ്. ഇതിൽ തീരുമാനമാകുന്ന തുവരെ നില വിലെ സ്ഥിതി തുടരണം. ഈ ഘട്ടത്തിൽ സുപ്രീം കോടതി വിധി നടപ്പാ ക്കാൻ നിർബന്ധിക്കരുത്. ചർച്ചിയിൽ തീരുമാനമാകും വരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സമ്മർദം ചെലുത്തി ല്ലെന്ന് ഇരു വിഭാഗവും തമ്മിൽ ധാരണയുണ്ട്ബലമായി പള്ളി പിടിച്ചെടുക്കി ല്ലെന്നും ധാരണയുണ്ട്. പള്ളി പിടിച്ചെടുക്കാൻ കോടതി നിർദേശിച്ചാൽ നിലവിലെ ധാരണ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരു മെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.