Latest NewsNationalNews
കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറില്‍ മണ്ണിടിച്ചില്‍;ഗതാഗതം തടസപ്പെട്ടു
മൂന്നാര്‍: ശക്തമായ മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ പല മേഖലകളില്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു . മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്. മണ്ണുനീക്കാന്‍ ശ്രമം തുടരുകയാണ്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടിട്ടുണ്ട്.
മറയൂര്‍ റോഡില്‍ എട്ടാം മൈലിന് സമീപവും മണ്ണിടിച്ചിലുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ രാത്രിയിലും മൂന്നാറിനും സമീപപ്രദേശങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്.