CinemaKerala NewsLatest News

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ;നടി ലക്ഷ്മിപ്രിയ

മലയാള സിനിമയില്‍ ശ്രദ്ധേയമായ നടിയാണ് ലക്ഷ്മിപ്രിയ, ഇതിനൊപ്പം സ്റ്റേജ് പ്രോഗ്രാമിലും നടി സജീവമാണ്. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട പരാജയത്തെ ധൈര്യപൂര്‍വ്വം അംഗീകരിച്ച്‌, തന്റെ അനുഭാവം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് താരം. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്ററിന്റെ പൂര്‍ണ രൂപം ഇങ്ങനെ –

“എബിവിപി എന്നു പറഞ്ഞാല്‍ എന്തെന്നു പോലും അറിയാത്ത ഞാന്‍ എബിവിപി ചേട്ടന്‍മാര്‍ക്ക് സ്ഥാനാര്‍ഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നില്‍ക്കുമോ എന്ന് ചോദിക്കുകയും ഞാന്‍ സ്ഥാനാര്‍ഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചര്‍ “ഇയാള്‍ക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ”?
എന്ന് ചോദിക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാന്‍ തന്നെ ചെയ്ത ആ ഒറ്റ വോട്ട്’ കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്‍റെ പുസ്തകത്തില്‍ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക്‌ വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല.’ അഞ്ചില്‍ നിന്ന് പത്തിലേക്കുയര്‍ന്നപ്പോള്‍ സ്‍കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമവസാനിപ്പിക്കുകയും ലീഡര്‍മാര്‍ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടില്‍ 45 ഉം നേടി ഞാന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

പറഞ്ഞു വന്നത് രണ്ടു കാര്യങ്ങള്‍ ആണ്. തോല്‍പ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്. നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തില്‍ എബിവിപിയിലേക്ക് ഞാന്‍ ആകൃഷ്‍ടയായിട്ടുണ്ടെങ്കില്‍ എന്‍റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കില്‍ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിക്ക് വോട്ട് ചെയ്യുകയും ചെയ്യും. ജയപരാജയങ്ങളുടെ പേരില്‍ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാന്‍ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാന്‍ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഉറപ്പിക്കുന്ന പതിനായിരങ്ങളില്‍ ഒരാള്‍ ആയി ഈ ഞാനും. എന്ന്, ലക്ഷ്മി പ്രിയ. ഒപ്പ്”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button