Uncategorized
നിര്‍ത്തിയിട്ട ബസിന് പുറകില്‍ ട്രക്ക് വന്നിടിച്ചു; 18 പേര് മരിച്ചു.
ലഖ്നൗ: നിര്‍ത്തിയിട്ട ബസില്‍ ട്രക്ക് വന്നിടിച്ചു. അപകടത്തില്‍ 18 പേര് മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബരാബങ്കയിലാണ് സംഭവം.ബ്രേക്ക് ഡൗണായ ബസിലെ യാത്രക്കാര്‍ ബസിന് മുന്നില്‍ കിടന്നുറങ്ങുന്നതിനിടയിലാണ് അപകടം നടന്നത്.
അമിത വേഗതയില്‍ വന്ന ട്രക്ക് ബസിന് പുറകില്‍ ആഞ്ഞടിക്കുകയായിരുന്നു. ട്രക്ക് വന്നിടിച്ചതോടെ നിര്‍ത്തിയിട്ട ബസ് മുന്നോട്ട് നീങ്ങുകയും ബസിനു മുന്നില്‍ കിടന്നുറങ്ങിയവരുടെ മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
18 പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ പരിക്കു പറ്റിയ മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ സംഭവം പുറംലോകമറിയാന്‍ വൈകിയിരുന്നു. തുടര്‍ന്ന് പോലീസും രക്ഷാസേനയും വന്നാണ് ബസിനടിയില്‍ കുടുങ്ങിയവരെ രക്ഷിച്ചത്.