Kerala NewsLatest NewsNews

നടുറോഡില്‍ രണ്ടരവയസുള്ള കുഞ്ഞ്, സഡന്‍ ബ്രേക്കിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

തി​രു​വ​ന​ന്ത​പു​രം: ഇവരൊക്കെയാണ് നമ്മുടെ നാടിന്റെ ഹീറോകള്‍. തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ല്‍ പ​ന്തി​ന് പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ കു​ഞ്ഞി​നെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​റെ ആ​ദ​രി​ച്ചു. പാ​പ്പ​നം​കോ​ട് യൂ​നി​റ്റി​ലെ ഡ്യൂ​ട്ടി നമ്പര്‍. 83 സ​ര്‍​വി​സ് ന​ട​ത്തി​യ ഡ്രൈ​വ​ര്‍ കെ. ​രാ​ജേ​ന്ദ്ര​നെ​യാ​ണ് പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ച​ത്. മ​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ മാ​തൃ​ക​കാ​ട്ടി​യ ഡ്രൈ​വ​ര്‍ കെ. ​രാ​ജേ​ന്ദ്ര​ന് ഗു​ഡ് സ​ര്‍​വി​സ് എ​ന്‍​ട്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​മെ​ന്ന് സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​റി​യി​ച്ചു.

രാ​ജേ​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ 29 ന് ​സ​ര്‍​വി​സ് ന​ട​ത്തു​ന്ന​തി​ന് ഇ​ട​യി​ല്‍ ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ​വ​ച്ച്‌ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ക​ട​യി​ല്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം സൈ​ക്കി​ല്‍ വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു വ​യ​സ്സു​കാ​ര​ന്‍ കൈ​യി​ല്‍ ഇ​രു​ന്ന പ​ന്ത് റോ​ഡി​ല്‍ പോ​യ​പ്പോ​ള്‍ പി​റ​കെ ഓ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ന് ന​ടു​വി​ല്‍ കു​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ​യി​പ്പെ​ട്ട​ത്. ഇ​തി​നി​ട​യി​ല്‍ എ​ത്തി​യ ബ​സ് ഡ്രൈ​വ​ര്‍ സ​മ​യോ​ചി​ത​മാ​യി ബ​സ് ബ്രേ​ക്കി​ട്ട് നി​ര്‍​ത്തി കു‍ഞ്ഞി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ​കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി. തു​ട​ര്‍​ന്നാ​ണ് പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ല്‍ ഡ്രൈ​വ​ര്‍ രാ​ജേ​ന്ദ്ര​നെ ആ​ദ​രി​ക്കു​ക​യും റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള യോ​ഗം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ.​ടി.​ഒ കെ.​ജി. സൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഡി​ഇ. ന​സീ​ര്‍ എം., ​വൈ​ക്കി​ള്‍ സൂ​പ്പ​ര്‍ വൈ​സ​ര്‍ എ​ബ​നി​സ​ര്‍, യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ സ​തീ​ഷ് കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, ര​തീ​ഷ്കു​മാ​ര്‍, മ​നോ​ജ്, എ​സ്. കെ. ​മ​ണി, സൂ​പ്ര​ണ്ട് സ​ന്ധ്യാ​ദേ​വി, ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളി​ങ്​ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ​സ്. ബി​നു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നെ​യ്യാ​റ്റി​ന്‍​ക​ര: ഡ്രൈ​വ​ര്‍ കെ. ​രാ​ജേ​ന്ദ്ര​ന് നാ​ട്ടു​കാ​ര്‍ സ്നേ​ഹ​നി​ര്‍​ഭ​ര​മാ​യ ആ​ദ​ര​വ് ന​ല്‍​കി. നാ​ട്ടു​കാ​രു​ടെ​യും കെ.​എ​സ്.​ആ​ര്‍.​ടി.​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര യൂ​നി​റ്റി​െന്‍റ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​ന​ല്‍ സൈ​ക്കി​ള്‍​സി​ന് മു​ന്നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മാ​തൃ​കാ ഡ്രൈ​വ​ര്‍ കെ. ​രാ​ജേ​ന്ദ്ര​ന് കെ. ​ആ​ന്‍​സ​ല​ന്‍ എം.​എ​ല്‍.​എ. സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ന​വ​നീ​ത് കു​മാ​റി​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍്റ് അ​ജി​ത്കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ഹി​ല്‍ ആ​ര്‍. നാ​ഥ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ബീ​ന, ജെ​ന്ന​ര്‍, ബി​നു​കു​മാ​ര്‍, കെ.​എ​സ്.​ആ​ര്‍.​ടി.​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​കെ. ര​ഞ്ജി​ത്ത്, ജി. ​ജി​ജോ, എ​സ്.​ആ​ര്‍. ഗി​രീ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍, സ​ജീ​വ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല ജോ​യി​ന്‍​റ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്, സ​ന​ല്‍ സൈ​ക്കി​ള്‍​സ് ഉ​ട​മ സ​ന​ല്‍, സ​ജ​യ​ന്‍, രാ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ. ​രാ​ജേ​ന്ദ്ര​ന് സ്വീ​ക​ര​ണം ന​ല്‍​കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button