ഹജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; പ്രാര്‍ഥനയുമായി തീര്‍ഥാടകര്‍.
മക്ക: ഹജ് തീര്‍ഥാടനത്തിന് ഇന്നു തുടക്കം. കോവിഡ് വിപത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ ഹജാണ് മക്കയില്‍. അറഫ സംഗമത്തിന് മുന്നോടിയായി 500 പേര്‍ വീതം കഅബയില്‍ പ്രദക്ഷിണം ചെയ്തു.
വിദേശത്ത് താമസിക്കുന്നവരുള്‍പ്പെടെ 60,000 തീര്‍ത്ഥാടകരാണ് ഹജില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഇന്നലെ മക്കയിലും പിന്നീട് മീനായിലും എത്തിക്കുകയായിരുന്നു. ഭാക്കിയുള്ളവര്‍ ഇന്നെത്തും. ഹജിന്‍ പോയ ഭക്തര്‍ നാം നേരിട്ട് കൊണ്ടിരിക്കുന്ന വിപത്തില്‍ നിന്നുള്ള പ്രാര്‍ഥനയിലും മാനവ സാഹോദര്യത്തിനും വേണ്ടി പ്രാര്‍ഥിച്ചു.
കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ മാസ്‌ക് ധരിച്ച് അകലം പാലിച്ച് നീങ്ങുന്ന തീര്‍ഥാടകരെ മാത്രമാണ് മക്കയില്‍ കാണാന്‍ സാധിച്ചത്. മക്ക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വെള്ളവസ്ത്രം ധരിച്ച് ജനലക്ഷങ്ങളെയാണ് മനസ്സില്‍ വരിക എങ്കിലും ഇപ്പോള്‍ കോവിഡില്‍ എല്ലാം തന്നെ തകിടു മറിഞ്ഞ് കിടക്കുന്ന അവസ്ഥാണുള്ളത്.