Kerala NewsLatest NewsNews

ഉണ്ടായിരുന്നത് 3 ഉദ്ദേശങ്ങള്‍ മാത്രം, അത് കൃത്യമായി നിറവേറ്റുകയും ചെയ്തു

കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു ഡാന്‍സ് വീഡിയോ ആണ് കേരളത്തില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ അവരുടെ ഒഴിവു നേരത്തു ചിത്രീകരിച്ച ഡാന്‍സ് വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. നിരവധി ആളുകള്‍ ആയിരുന്നു ഈ വീഡിയോ ഷെയര്‍ ചെയ്തത്. വെറും 30 സെക്കന്‍ഡ് മാത്രമായിരുന്നു വീഡിയോ ദൈര്‍ഘ്യം. എന്നാല്‍ വൈകാതെ തന്നെ ഈ വീഡിയോ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

അഡ്വക്കേറ്റ് കൃഷ്ണരാജ് എന്ന വലതുപക്ഷ അനുഭാവി ഫേസ്ബുക്കില്‍ നടത്തിയ ഒരു പോസ്റ്റ് ആയിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രണ്ടുപേര്‍ ആയിരുന്നു ഡാന്‍സ് വീഡിയോയില്‍ ഉണ്ടായിരുന്നത് – ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. നവീന്‍ റസാഖ് എന്നും ജാനകി ഓംകുമാര്‍ എന്നുമായിരുന്നു ഇവരുടെ പേരുകള്‍. പയ്യന്റെ പേരില്‍ എന്തോ പന്തികേട് ഉണ്ട് എന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സൂക്ഷിക്കണമെന്നും ആയിരുന്നു ഇങ്ങേരുടെ ഉപദേശം. മകള്‍ സിറിയയില്‍ എത്താതിരിക്കട്ടെ എന്നും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നും ആണല്ലോ നിമിഷയുടെ മാതാവ് നമ്മളെ പഠിപ്പിച്ചത് എന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലാവുകയും ഡാന്‍സ് വീഡിയോയില്‍ മതം കലര്‍ത്തിയതിന് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു അഡ്വക്കേറ്റ് കൃഷ്ണ രാജ്.

എന്നാല്‍ ഈ പോസ്റ്റ് നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പോസ്റ്റ് കൂടി ഇദ്ദേഹം നടത്തിയിരുന്നു. സംഗതി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു എന്നും തന്റെ ഉദ്ദേശം നടപ്പിലായി എന്നുമായിരുന്നു ഇദ്ദേഹം പോസ്റ്റില്‍ കുറിച്ചത്. ഇതിനു ശേഷമായിരുന്നു ആദ്യത്തെ പോസ്റ്റ് വൈറലാകുന്നതും പിന്നീട് സംഗതി വിവാദങ്ങളിലേക്ക് കടക്കുന്നതും. അങ്ങനെ ഡാന്‍സ് കളിച്ച കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ഇവിടെ വിജയിക്കുന്നത് അഡ്വക്കേറ്റ് കൃഷ്ണരാജ് തന്നെയാണ്. അഡ്വക്കേറ്റ് കൃഷ്ണരാജ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണ് അങ്ങേരെ എതിര്‍ക്കുമ്പോഴും ഇവിടെ നടപ്പിലായിക്കൊണ്ടിരിക്കുന്നത്.

മൂന്ന് ഉദ്ദേശങ്ങള്‍ മാത്രമായിരുന്നു അഡ്വക്കേറ്റ് കൃഷ്ണരാജിന് ഉണ്ടായിരുന്നത്. ഒന്ന്, ലവ് ജിഹാദ് എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇടയില്‍ അവബോധം സൃഷ്ടിക്കുക, സംഗതി എത്ര ഗൗരവകരം ആണ് എന്ന വിഷയം അവരില്‍ അടിച്ചേല്‍പ്പിക്കുക. രണ്ട്, ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹം എങ്ങനെയാണ് ഏകപക്ഷീയമായി പ്രതികരണങ്ങള്‍ നടത്തുന്നത് എന്ന് കാണിച്ചു കൊടുക്കുക. എങ്ങനെയാണ് ഗൗരവകരമായ വിഷയങ്ങളെ നിസ്സാര വല്‍ക്കരിച്ചു കൊണ്ട് ജനകീയ വല്‍ക്കരിക്കുന്നത് എന്ന് തുറന്നു കാട്ടുക. മൂന്ന്, ചില മത സംഘടനകളുടെ ഇരട്ടത്താപ്പ് വെളിവാക്കുക. പൊട്ടു തൊട്ടതിനും, മോഹിനിയാട്ടം പഠിച്ചതിനും എല്ലാം പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച മതസംഘടനകള്‍ ഈ വിഷയത്തില്‍ കട്ട സപ്പോര്‍ട്ടുമായി എത്തിയിരിക്കുന്നത് ഇരട്ടത്താപ്പ് അല്ലെങ്കില്‍ മറ്റെന്താണ്? വളരെ ചെറിയ ഭൂരിപക്ഷത്തെ ആണെങ്കിലും സ്വാധീനിക്കാന്‍ അഡ്വക്കേറ്റ് കൃഷ്ണരാജിന് സാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പരസ്യമായി എതിര്‍ക്കുന്നവര്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഗഹനമായി ചിന്തിച്ചാല്‍ അത് ഇങ്ങേരുടെ വിജയം തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button