CovidKerala NewsLatest NewsUncategorized

കേരളത്തിന് മൂന്നുദിവസത്തിനുള്ളിൽ 1,84,070 ഡോസ് കൊറോണ വാക്സിൻ കൂടി നൽകുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളിൽ 1,84,070 ഡോസ് കൊറോണ വാക്സിൻ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു രാവിലെ എട്ടുമണിക്ക് എടുത്ത കണക്കു പ്രകാരം 43,852 ഡോസ് വാക്സിൻ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്നുദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് കൂടി കേന്ദ്രം നൽകും. ഇതുവരെ 17.49 കോടി ഡോസ് വാക്സിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുള്ളത്.

അതേസമയം, രാജ്യത്തെ പ്രതിദിന കൊറോണ മരണം നാലായിരം കടന്നു. പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം തുടർച്ചയായി മൂന്നാംദിവസവും നാലുലക്ഷം കടന്നിട്ടുണ്ട്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം പ്രതിദിന മരണസംഖ്യ നാലായിരം കടന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മാത്രം 4187 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം കൂടുന്നത്. നേരത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിരുന്ന ഡൽഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി അൽപം ആശ്വാസകരമാണ്.

ഡെൽഹിയിൽ വീണ്ടും ലോക്ഡൗൺ നീട്ടിയേക്കും. ആവശ്യത്തിന് വാക്സിൻ ലഭിച്ചാൽ മൂന്നുമാസത്തിനുള്ളിൽ 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് നടത്താൻ കഴിയുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button