CovidHealthKerala NewsLatest NewsLocal NewsNationalNews

മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍.

കരിപ്പൂർ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍. കരിപ്പൂര്‍ സന്ദര്‍ശിച്ച പി കെ കുഞ്ഞാലിക്കുട്ടി എം.പിയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.കരിപ്പൂര്‍ സന്ദര്‍ശിച്ച പി കെ കുഞ്ഞാലിക്കുട്ടി എം.പിയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.പോകും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. മലപ്പുറം ജില്ലാ കളക്ടറുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള നാല് മന്ത്രിമാരാണ് നിരീക്ഷണത്തില്‍ പോകുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ കെ. ശൈലജ, കെ. ടി. ജലീല്‍, എ.സി. മൊയ്ദീന്‍, ഇ. ചന്ദ്രശേഖരന്‍,ഇ പി ജയരാജൻ എന്നിവരാണ് നിരീക്ഷണത്തില്‍ പോവുക. കരിപ്പൂർ വിമാനദുരന്ത പ്രദേശം വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മലപ്പുറം ഡിഎംഒ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമൊത്ത് അടിയന്തര യോഗം ചേരുകയുമുണ്ടായി. മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. താന്‍ നിരീക്ഷണത്തില്‍ പോകുകയാണെന്ന് കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും അസിസ്റ്റന്റ്് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. വിവിഐപികളുമായി ഇവര്‍ക്ക് എല്ലാം സമ്പര്‍ക്കം ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button