മഴക്കെടുതി ഒമാനില്‍ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
മസ്‌കത്ത്: ഒമാനിലെ ഒമാനിലെ മഴക്കെടുതിയില്‍ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. സുര്‍ വിലായത്തില്‍ ഒരാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിലാണ് നാല് പേരെ കാണാതായത്. 10 ദിവസം നീണ്ട വ്യാപക തെരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സിവില്‍ ഡിഫന്‍സിനൊടൊപ്പം ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസും തെരച്ചിലിനുണ്ടായിരുന്നു.
ജൂലെ 16ന് ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പലയിടങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ ശ്രമം നടത്തുകയാണ്.