മത്തായിയുടെ മരണം,സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

ചിറ്റാർ മത്തായി കസ്‌റ്റഡി മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സി.ബി.ഐ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താനാണ് സി.ബി.ഐ തീരുമാനിച്ചിട്ടുള്ളത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇൻക്വിസ്റ്റ് നടപടികൾ നടത്തുക. പോസ്‌റ്റുമോർട്ടത്തിന് മൂന്ന് ഫോറൻസിക് ഡോക്‌ടർമാരും ഒപ്പമുണ്ടാകും. ഇതുസംബന്ധിച്ച കത്ത് സി.ബി.ഐ സർക്കാരിന് കൈമാറിയിട്ടുണ്ട്.
വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ ജൂലായ് 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂലായ് 31ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കേണ്ടെന്നാണ് ബന്ധുക്കൾ തീരുമാനിക്കുന്നത്. മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി തീരുമാനിക്കുന്നത്. എത്രയും വേഗം അന്വേഷണം ഏറ്റെടുത്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് ഡിവിഷൻ ബെഞ്ച് സി.ബി.ഐയ്ക്ക് നൽകിയ നിർദേശം നൽകുന്നത്. കേസിൽ ഹൈക്കോടതി നിലപാട് ഉണ്ടാവുന്ന ദിവസം, കേസ് സി.ബി.ഐയ്‌ക്ക് വിടുന്നതിനോട് സംസ്ഥാന സർക്കാരും ഒടുവിൽ അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നു.