DeathLatest NewsNationalNews
ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം; മൃതദേഹം പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചു

ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു. സൈനിക വാഹനങ്ങളിലാണ് മൃതദേഹം എത്തിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വൈകിട്ട് നാല് മണിയോടെ ഡല്‍ഹിയിലെത്തിക്കും. ബാക്കി പതിനൊന്ന് പേരുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോകും.