CinemaLatest NewsMovieMusicUncategorized
ഇന്ദ്രൻസ് നായകനാവുന്ന ‘ഹോം’; പിറന്നാൾ ദിനത്തിൽ ടീസർ

ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഹോം’ എന്ന ചിത്രത്തിൻറെ ടീസർ പുറത്തെത്തി. ഫിലിപ്‍സ് ആൻഡ് ദി മങ്കി പെൻ, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങൾക്കു ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദ്രൻസിൻറെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മാണം. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. എഡിറ്റിംഗ് പ്രജീഷ് പ്രകാശ്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‍ലെൻ, വിജയ് ബാബു, ജോണി ആൻറണി, കൈനകരി തങ്കരാജ്, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കിരൺ അരവിന്ദാക്ഷൻ, ദാപ തോമസ്, കെപിഎസി ലളിത, അജു വർഗീസ്, അനൂപ് മേനോൻ, പ്രിയങ്ക നായർ, മിനോൺ എന്നിവരാണ് മറ്റു താരങ്ങൾ.