CinemaLatest News
മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘ഹാപ്പി ബര്‍ത്ത്ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്ഡേ സ്റ്റീഫന്‍, ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ’ എന്നു പറഞ്ഞാണ് പൃഥ്വി മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നത്.
ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കു വച്ചാണ് താരത്തിന്റെ ആശംസ.
‘ഈ ചിത്രം ലൂസിഫറിന്റെ ആദ്യ ദിനത്തിലെടുത്തതാണ്. ഇൗ മഹാമാരി വന്നില്ലായിരുന്നുവെങ്കില്‍ നാം ഇപ്പോള്‍ എമ്ബുരാന്‍ ഷൂട്ട് ചെയ്യുകയായിരുന്നേനെ. ഉടനെ തന്നെ അത് ആരംഭിക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഹാപ്പി ബര്‍ത്ത്ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്ഡേ സ്റ്റീഫന്‍, ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ’ പൃഥ്വി കുറിച്ചു.