CovidKerala NewsLatest NewsLocal NewsPolitics

ഇന്നു മുതല്‍ ഓണ കിറ്റ് വിതരണം തുടങ്ങും

തിരുവനന്തപുരം: കോവിഡിനിടയിലും കേരളത്തില്‍ ഓണം ആഘോഷമാക്കാന്‍ സര്‍ക്കാരിന്റെ ഓണ കിറ്റെത്തി. 15 ഇനങ്ങള്‍ അടങ്ങിയ ഓണ കിറ്റ് ഇന്നു മുതല്‍ റേഷന്‍ കട വഴി വിതരണം നടത്തും. സൗജന്യ ഓണ കിറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ ജി ആര്‍ അനില്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146-ാം നമ്പര്‍ റേഷന്‍കടയില്‍ രാവിലെ 8.30 നാണ് മന്ത്രി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത്.ഒന്നാം ഘട്ട കോവിഡിലാണ് സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനും സ്‌പെഷ്യല്‍ ഓണ കിറ്റ് സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു.

ഓണ പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കില്‍ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അരലീറ്റര്‍ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ സ്‌പെഷ്യല്‍ കിറ്റ്.

ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം നടത്തണം എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം . ഇന്ന് മുതല്‍ ആഗസ്ത് 16 വരെയാണ് റേഷന് കടകള്‍ വഴി ഓണം സ്‌പെഷ്യല്‍ കിറ്റ് വിതരണം നടത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button