കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജം; കേന്ദ്രം
ന്യൂഡല്‍ഹി: മൂന്നാം തരംഗ കോവിഡ് ഭീതിയില്‍ രാജ്യം വിറങ്ങലിക്കുമ്പോഴും ആശങ്കകളെ കാറ്റില്‍ പറത്താന്‍ കേന്ദ്രം ഒരുങ്ങി കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തീരുമാനം എടുത്തു കഴിഞ്ഞു. ഒന്നും രണ്ടും കോവിഡ് തരംഗങ്ങളില്‍ സംസ്ഥാനം വലഞ്ഞപ്പോള്‍ അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം രാജ്യം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രം സജ്ജമായിരിക്കുന്നത്.
ഇതിന് പുറമേ കോവിഡ് ചികിത്സയ്ക്കായി സാധാരണയായി നല്‍കി വരുന്ന പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ സംഭരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. മരുന്നുകള്‍ സംഭരിക്കുന്നതിന്റെ ഭാഗമായി ഔഷധ കമ്പനികള്‍ക്ക് മുന്‍കൂറായി കേന്ദ്രം പണം നല്‍കിയിട്ടുണ്ട. മൂന്നാം തരംഗത്തിന് മുന്‍പ് 50ലക്ഷം കുപ്പി റെംഡിസിവിര്‍ സംഭരിക്കാനാണ് പദ്ധതിയിട്ടിടുണ്ട് . ഇതിന്റെ ഭാഗമായി കേന്ദ്രം മരുന്നുകള്‍ സംഭരിക്കുന്നതിന്റെ ഭാഗമായി ഔഷധ കമ്പനികള്‍ക്ക് മുന്‍കൂറായി പണം നല്‍കി.
കോവിഡ് തരംഗങ്ങള്‍ ഉണ്ടായപ്പോള്‍ വേണ്ടവിതത്തിലുള്ള സജ്ജീകരണം കൈകൊള്ളാന്‍ കേന്ദ്രത്തിന് സാധിച്ചില്ലെന്ന ആക്ഷേപം പരസ്യമായി നിലനിന്നിരുന്നു ഇതിനാലാണ് കേന്ദ്രം ജാഗ്രതയോടെ മൂന്നാം കോവിഡ് തരംഗത്തെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍