ഭര്‍ത്താവ് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ടുന്നത് കണ്ട് സ്വന്തം ജീവവായു നല്‍കി ഭാര്യ, എന്നിട്ടും ഭര്‍ത്താവിനെ രക്ഷിക്കാനായില്ല
ആഗ്ര: ഹൃദയം നുറുങ്ങുന്ന സംഭവമാണ് ആഗ്രയില്‍ നടന്നത്. തന്റെ കോവിഡ് പോസിറ്റീവ് ആയ ഭര്‍ത്താവ് പ്രാണവായുവിനായി വിഷമിച്ചപ്പോള്‍ സ്വന്തം പ്രാണവായു ഭര്‍ത്താവിനു നല്‍കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ ചിത്രമാണ് ആഗ്രയില്‍ നിന്നും കാണാന്‍ കഴിഞ്ഞത്. വിഭലമായ ആ ശ്രമത്തിനൊടുവില്‍ ഭര്‍ത്താവ് ഈ ലോകത്തോട് വിടപറഞ്ഞു. ഇത്തരം നൂറു കണക്കിന് കരളലയിപ്പിക്കുന്ന വാര്‍ത്തകളാണ് രാജ്യമെമ്ബാടും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
രേണു സിങ്കാല്‍ എന്ന സ്ത്രീയാണ് കോവിഡ് രോഗിയായ ഭര്‍ത്താവ് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട് കണ്ട് സ്വന്തം വായു നല്‍കി അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന് സ്വന്തം വായകൊണ്ട് ജീവവായു നല്‍കാന്‍ ശ്രമിച്ചെങ്കിലും ആഗ്രയിലെ ആശുപത്രിക്ക് പുറത്ത് ഒരു ഓട്ടോയ്ക്കുള്ളില്‍ രവി സിങ്കാല്‍ തന്റെ ഭാര്യയുടെ മടിയില്‍ വച്ച് മരിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ആവാസ് വികാസ് സെക്ടര്‍ 7 ല്‍ താമസിക്കുന്ന രേണു സിംഗാല്‍ ശ്വാസ തടസ്സം ഉണ്ടായപ്പോള്‍ ഭര്‍ത്താവ് രവി സിങ്കാലിനെ (47) സരോജിനി നായിഡു മെഡിക്കല്‍ കോളേജിലെ (എസ്‌എന്‍എംസി) ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. പക്ഷേ ആശുപത്രിയില്‍ വേണ്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. സെക്ടര്‍ 7 ലെ വസതിയിലേക്ക് രേണു സിങ്കാല്‍ ഒരു ഓട്ടോ എടുത്ത് തിരികെ വരും വഴിയാണ് പ്രിയതമന് മരണം സംഭവിക്കുന്നത്.
അദ്ദേഹത്തിന്റെ നില വഷളായപ്പോള്‍, ഭര്‍ത്താവിനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍, രേണു വായകൊണ്ട് പുനരുജ്ജീവിപ്പിക്കാന്‍ വിഫലമായ ശ്രമം നടത്തുകയായിരുന്നു. പക്ഷേ, ശ്വാസോച്ഛ്വാസം നടക്കാതെ രവി മരിച്ചു. അസ്വസ്ഥയായ രേണുവിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ആശുപത്രികളിലെ ഓക്സിജന്റെയും കിടക്കകളുടെയും കുറവ് മൂലം കോവിഡ് -19 രോഗികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ നഗരത്തില്‍ സാധാരണമാണ്. വൈറസ് ബാധിച്ച രോഗികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവ് കാരണം, ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജനും കിടക്കകളും തീര്‍ന്നു. ഇപ്പോള്‍ രോഗികളെ അഡ്മിറ്റ് ചെയ്യാത്ത സ്ഥിതി വിശേഷമാണ് പല ആശുപത്രികളിലും.