ഇരട്ടക്കൊല, മുഖ്യപ്രതി കസ്റ്റഡിയിൽ,വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ്.

വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ സജിത്ത് പോലീസ് കസ്റ്റഡിയില്‍ ആയി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടു വളഞ്ഞു പോലീസ് സജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് ബലം പ്രയോഗിച്ചാണ് സജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. സജിത്ത് വീട്ടിലുണ്ടെന്ന് അറിഞ്ഞു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ തടിച്ച് കൂടുമ്പോൾ പോലീസും എത്തുകയായിരുന്നു. പോലീസ്പു സജിത്തിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും, സജിത്ത് വീടിന് ഉള്ളില്‍ നിന്ന് പുറത്തിറങ്ങാതെ വന്നതോടെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്നത്. കേസിൽ സജിത്ത് മുഖ്യപ്രതിയെന്നാണ് ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും ആരോപിള്ളുന്നത്. രണ്ട് മാസം മുമ്പ് ഫൈസല്‍ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യ പ്രതി കോണ്‍ഗ്രസുകാരനായ സജിത്താണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, ഇരട്ട കൊലപാതക സംഭവത്തിനുപിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് വെഞ്ഞാറമൂട് എസ്.ഐ സുരേഷ് മാധ്യമങ്ങളോട് പറയുകയുണ്ടായി. നാലഞ്ച് പേർ കസ്റ്റഡിയിലുണ്ട്. രാഷ്ട്രീയ കാരണങ്ങളാണോ കൊലപാതകത്തിന് കാരണമെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു എസ്.ഐ മാധ്യമങ്ങളോട് പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് എസ്.ഐ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടവരും പ്രതികളും തമ്മിൽ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു എന്നും പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇവർ തമ്മിൽ പോർവിളി നടത്തി വരുകയായിരുന്നു എന്ന് പൊലീസ് പറയുന്നുണ്ട്.