പുതിയ ഏഴ് കേസുകളില്‍ കൂടി എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കാസർകോട്/ കാസർകോട് ജില്ലയിലെ വിവാദമായ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ ഏഴ് കേസുകളില്‍ കൂടി എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷ ണ സംഘം നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ പതിമൂന്ന് കേസുകളില്‍ കമറുദ്ദീനെ ജയിലില്‍ ചോദ്യം ചെയ്യുന്നതിനിടെയാണിത്. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത 76 കേസുകളില്‍ 70 എണ്ണത്തിലും ഇതോടെ കമറുദ്ദീന്‍ അറസ്റ്റിലായി. ഇതിനിടെയാണ് കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ മറ്റൊരു സംഘം എംഎല്‍എയെ ജയിലില്‍ ചോദ്യം ചെയ്യുന്നത്. ഫാഷന്‍ ഗോള്‍ഡ്ജ്വ ല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലാണ് എം.സി. കമറുദ്ദീന്റെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് സിഐ രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലി ലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കമറുദീനെ ഏഴ് കേസുകളില്‍ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. അന്വേഷണ സംഘം അടുത്ത ദിവസം തന്നെ കമറുദീന്റെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് വിവരം.