Editor's ChoiceKerala NewsLatest NewsLocal NewsNationalNews

വിഷക്കൂൺ കഴിച്ച് അവശനിലയിലായ ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം/ ഭക്ഷ്യ വിഷബാധയേറ്റ്‌ ആറു പേരെ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷക്കൂൺ കഴിച്ച് അവശനിലയിലായ കിളിമാനൂർ നഗരൂർ സ്വദേശികളായ ശബരി (15), അമൃത (20), കിരൺ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവരെയാണ് ശാരീരിക ആസ്വാസ്ഥ്യങ്ങളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂൺ കറിയിൽനിന്നാണ് ഇവർക്ക് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ടോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button