Latest News
മയക്കുമരുന്ന് തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയില്‍
കുവൈത്ത് സിറ്റി: തുണികള്‍ക്കുളളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍് പിടിയിലായി. ട്രെയിലര്‍ ട്രക്കില്‍ തുണികള്‍ നിറച്ച കര്‍ട്ടണിനുള്ളില്‍ ഒരു കിലോഗ്രാം മയക്കുമരുന്നാണ് ഒളിപ്പിച്ചിരുന്നത്. അറബ് പൗരനാണ് സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
മറ്റൊരു ഗള്‍ഫ് രാജ്യത്തുനിന്നും കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുകയായിരുന്നു. പരിശോധനയില്‍ ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.