HealthKerala NewsLatest NewsLocal NewsNationalNews

സിക്ക വൈറസ് പരിശോധന സര്‍വ്വസന്നാഹവും ഒരുക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താന്‍ കേരളം സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത് ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് , തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, എന്നിവിടങ്ങളിലാണ് . അതേസമയം എന്‍.ഐ.വി. പൂനയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍ കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളും ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി പറയുകയുണ്ടായി

സിക്ക വൈറസ് സ്ഥിരീകരിക്കുന്നത് ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ്്. അതേസമയം സിക്ക വൈറസ് പരിശോധന നടത്തുന്നത് രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് .നിലവില്‍ രക്ത പരിശോധനയിലൂടെ സിക്ക വൈറസ് കണ്ടെത്താനാണ് പൂന എന്‍.ഐ.വി. നിര്‍ദേശിച്ചിരിക്കുന്നത്. രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പി.സി.ആര്‍. പരിശോധന നടത്തുന്നത്. രോഗം സംശയിക്കുന്നവരുടെ 5 എം.എല്‍. രക്തം ശേഖരിക്കുക. 8 മണിക്കൂറോളം സമയമെടുക്കും തുടക്കത്തില്‍ ഇതിന്റെ പരിശോധനയ്ക്ക്.കേരളത്തില്‍ കൂടുതല്‍ ലാബുകളില്‍ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുന്നതാണ്.

അതേസമയം മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. 27 സര്‍ക്കാര്‍ ലാബുകളാണ് സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുവാന്‍ കഴിയുന്നതായി ഉള്ളത്. ഇവയ്ക്ക് പുറമെ കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ ഈ ലാബുകളിലും എന്‍.ഐ.വി.യുടെ അനുമതിയോടെ സിക പരിശോധന നടത്താന്‍ സാധിക്കുന്നതാണ്.പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെയും പ്രത്യേകിച്ചും ഗര്‍ഭിണികളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 18 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button