ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ ഭാര്യയെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി
ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ ഭാര്യയെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലാണ് അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ താമസിക്കുന്ന ബിന്ദു(35) മകള്‍ ദേവയാനി(8) എന്നിവരാണ് മരിച്ചത്.
വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക് ആണ് ബിന്ദു. കുറച്ചു നാളുകള്‍ക്കു മുന്‍പാണ് ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ ഇതേ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ് മരിച്ചത്.
ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും കടയ്ക്കാവൂര്‍ പൊലീസും നടത്തിയ തിരച്ചിലില്‍ കിണറ്റില്‍
നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചിറയിന്‍കീഴ് താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.