ഡിസംബറോടെ ഇന്ത്യയിൽ 10 കോടി ഡോസ് കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്.

ന്യൂഡൽഹി / ഡിസംബറോടെ കേന്ദ്രസർക്കാരിൽ നിന്ന് അടിയന്തര അംഗീകാരം ലഭിച്ചാൽ ഇന്ത്യയിൽ ഡിസംബറോടെ 10 കോടി ഡോസ് അസ്ട്രാസെനക്ക–ഓക്സ്ഫഡ് കോവിഡ് വാക്സീൻ ലഭ്യമാക്കാനാകുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. സിഇഒ അദർ പൂനവാല ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിൽനിന്ന് ഫലപ്രദമായ സംരക്ഷണം നൽകുന്നതാണ് അസ്ട്രാസെനക്ക–ഓക്സ്ഫഡ് കോവിഡ് വാക്സീന്റെ അവസാനഘട്ട പരീക്ഷണ ഫലം. ഡിസംബറോടെ കേന്ദ്രസർക്കാരിൽ നിന്ന് അടിയന്തര അംഗീകാരം ലഭിക്കുമെന്ന പ്രതീകശയിലാണ് ഇൻസ്റ്റിറ്റ്യൂട്ട്..
ആദ്യം ഉൽപാദിപ്പിക്കുന്ന വാക്‌സിൻ ഇന്ത്യക്ക് ആണ് ലഭ്യമാക്കുക. അഞ്ച് വാക്സീൻ ഉൽപാദകരുമായി കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇതുവരെ 4 കോടി അസ്ട്രാസെനക്ക വാക്സീൻ ഉൽപാദിപ്പിച്ചിട്ടുണ്ട്. നോവാവാക്സിന്റെ കോവിഡ് വാക്സീൻ ഉല്‍പാദനം ഉടൻ തുടങ്ങുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചിട്ടുണ്ട്.