പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഗൃഹനാഥന് രക്ഷകനായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍
പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഗൃഹനാഥനെ് രക്ഷിച്ചത് കെഎസ്ഇബി ഉദ്യോഗസ്ഥന്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് തുണയായി എത്തിയത് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. അടൂര്‍ ഏനാത്ത് തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു് സംഭവം.
ഏനാത്ത് പാലത്തിന് സമീപം ഗൃഹനാഥന്‍ നില്‍ക്കുന്നതു കണ്ട് സംശയം തോന്നിയതോടെ കെഎസ്ഇബി ലൈന്‍മാന്‍ ഗൃഹനാഥനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തന്റെ ഇരുചക്രവാഹനം ഏനാത്ത് പൊലീസ് സ്റ്റേഷന് മുന്‍പില്‍ വെച്ചിട്ടുണ്ടെന്നും അതേടൊപ്പം ആത്മഹത്യാക്കുറിപ്പും വച്ചിട്ടുണ്ടെന്ന് ഗൃഹനാഥന്‍ കെഎസ്ഇബി ജീവനക്കാരനോട് പറഞ്ഞു.
ഇയാളെ ശാന്തനാക്കിയ ശേഷം കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഇയാളെ സൈക്കിളില്‍ ടൗണിലെത്തിച്ച് ഭക്ഷണവും വാങ്ങി നല്‍കി സമാധാനിപ്പിക്കുകയായിരുന്നു. ശേഷം കെഎസ്ഇബി ജീവനക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇയാളെ വീട്ടിലെത്തിക്കുകയും ചെയ്തു.