Kerala NewsLatest News
നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല

തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ഒഴിവാക്കുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെകെ രാഗേഷ് എംപി പറഞ്ഞു.
സംയുക്ത് കിസാന്‍ മോര്‍ച്ച അടക്കമുള്ള കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.