യുവാക്കളോടുള്ള വഞ്ചന,നേതാക്കളുടെ ബന്ധുക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള മേള; ഷാഫി പറമ്പില്‍

പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്ബില്‍. കേരളം ഇതുവരെ കാണാത്ത യുവജന വഞ്ചനയാണ് നടക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
നേതാക്കളുടെ ബന്ധുക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള മേളയാണ് സംസ്ഥാനത്ത് നടക്കുന്നത്. യൂത്ത്കോണ്‍ഗ്രസ് അനിശ്ചിതകാല സമരവുമായി മുന്പോട്ട് പോകും. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണിത്. വിവാദമായ മുഴുവന്‍ നിയമനങ്ങളും റദ്ദ് ചെയ്യണം. പാര്‍ട്ടി ഓഫീസിലേക്ക് ആളെവയ്ക്കും പോലെ സര്‍ക്കാര്‍ സര്‍വീസില്‍ ആളെ വയ്ക്കുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കും. കേരളത്തിലുള്ളത് പിണറായി സര്‍വീസ് കമ്മീഷനെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.