Kerala NewsLatest NewsPoliticsUncategorized
ദേവഗണങ്ങൾ ഒരിക്കലും അസുരൻമാരുമായി കൂട്ട് കൂടാറില്ല; പിണറായിക്ക് സുധാകരൻറെ മറുപടി

തിരുവനന്തപുരം: ദേവഗണങ്ങൾ ഒരിക്കലും അസുരൻമാരുമായി കൂട്ട് കൂടാറില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് കെ. സുധാകരൻറെ മറുപടി. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനും മറ്റ് ദൈവങ്ങളും സർക്കാരിനൊപ്പമാണെന്നാണ് പിണറായി പറഞ്ഞത്.
കണ്ണൂരിൽ പലയിടങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നും സുധാകരൻ പറഞ്ഞു. തളിപ്പറമ്പ് നിയോജയക മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ആൾക്കാരെത്തി. ഗോവിന്ദൻ മാസ്റ്ററുടെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ആളെത്തിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.