CovidLatest NewsNationalUncategorized

കൊറോണയുടെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യതലസ്ഥാനം കരകയറുന്നു; കൊറോണ ബാധിച്ചവരുടെ എണ്ണം 1000ത്തിൽ താഴെ

ന്യൂ ഡെൽഹി: കൊറോണയുടെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യതലസ്ഥാനം കരകയറുന്നു. പുതുതായി കൊറോണ ബാധിച്ചവരുടെ എണ്ണം 1000ത്തിൽ താഴെയെത്തി. 900 പേർക്കാണ് ഡെൽഹിയിൽ പുതുതായി കൊറോണ ബാധിച്ചത്.

രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് കൊറോണ രോഗികളുടെ എണ്ണം 900ത്തിൽ എത്തുന്നത്. 10 ആഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇത്. ഇതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. മെയ് 31 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകി തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറ് ആഴ്ചയോളമാണ് ഡെൽഹി അടച്ചിട്ടത്. ഇതോടെ വ്യവസായ മേഖല വീണ്ടും പ്രതിസന്ധിയിലായിരുന്നു. ഇതേ തുടർന്ന് വ്യാപാര സംഘടനകളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചർച്ച നടത്തി. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകുമെന്നും വാണിജ്യ മേഖലയെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button