കിഫ്ബി വിവാദങ്ങൾക്കിടെ മന്ത്രിസഭാ യോഗം ഇന്ന്.

കിഫ്ബി വിവാദങ്ങൾക്കിടെ മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം/ കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ധനമന്ത്രി തോമസ് ഐസക് പ്രതിക്കൂട്ടിലായിരിക്കെ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സി എ ജി റിപ്പോർട്ട് സഭയിൽ വെക്കും മുൻപ് പുറത്ത് വിട്ട് സത്യപ്രതിജ്ഞ ലംഘനം നടത്തിയ തോമസ് ഐസക്കിന്റെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതി നിടെയാണ് മന്ത്രിസഭാ യോഗം നടക്കുന്നത് വിവാദ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ നീക്കങ്ങൾ ഒരു വശത്ത് നടക്കുന്നതിനിടെ സിഎജി റിപ്പോർട്ടിനെ തിരെയും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.
സിഎജി റിപ്പോർട്ടിനെ ചൊല്ലി ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും. സിഎജിക്കെതിരായ നീക്കവും സർക്കാരിന് തിരിച്ചടിയാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുമ്പോൾ സിപിഎം ബോധപൂർവം കൊണ്ടുവന്ന രാഷ്ട്രീയ അജണ്ടയാണ് സിഎജിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതേസമയം റിപ്പോർട്ട് സഭയിലെ ത്തും മുമ്പ് തന്നെ പ്രതിപക്ഷത്തിന്റെ നീക്കം തടയാനായി സർക്കാർ ലക്ഷ്യം വെച്ച പദ്ധതി പൊട്ടി പൊളിഞ്ഞിരിക്കുകയാണ്.