കേരളം വെള്ളരിക്കാപ്പട്ടണമല്ല, ജനങ്ങള്‍ മണ്ടന്‍മാരാണെന്ന് കരുതരുത്, കുഞ്ഞാലിക്കുട്ടി

ഖുര്‍ആന്റെ പേരില്‍ തടിയൂരാന്‍ ശ്രമിക്കേണ്ടെന്ന് സിപിഎമ്മിനോട് മുസ്‍ലിം ലീഗ്. ഖുര്‍ആന്റെ പേര് പറഞ്ഞ് സിപിഎം ആരോപണങ്ങളെ വഴിതിരിച്ചുവിടുകയാണെന്നും സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ടോ എന്നതാണ് പ്രശ്നമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം വെള്ളരിക്കാപ്പട്ടണമല്ല, ജനങ്ങള്‍ മണ്ടന്‍മാരാണെന്ന് കരുതരുത്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കുന്നത് സിപിഎമ്മാണ്. സ്വര്‍ണക്കടത്ത് സമരത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്ത് വന്ന കോടിയേരി ബാലകൃഷ്ണന്‍ ബിജെപി എങ്ങനെയാണ് മുസ്‌ലിം ലീഗിന് ശത്രുവല്ലാതായെന്ന് കോടിയേരി ചോദിച്ചിരുന്നു. മുസ്‌ലീങ്ങളും മതന്യൂനപക്ഷങ്ങളും ഈ നിലപാട് പരിശോധിക്കണം. ഖുര്‍ആന്‍ വിതരണം ചെയ്യുന്നതില്‍ തെറ്റുകാണുന്ന ആര്‍എസ്എസ് നിലപാട് തന്നെയാണോ മുസ്‌ലിം ലീഗിനുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞിരുന്നതാണ്.