ഖജനാവിലെ ജനത്തിന്റെ പണം കൊണ്ട് പിണറായിയും മന്ത്രിമാരും നടത്തിയത് 81 വിദേശയാത്രകൾ.

തിരുവനന്തപുരം/ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് 81 വിദേശയാത്രകൾ. ഏറ്റവും കൂടുതല്‍ തവണ വിദേശത്തേക്ക് പറന്നത് നമ്മുടെ മുഖ്യമന്ത്രി തന്നെ. വിവരാവകാശനിയമപ്രകാരമുള്ള രേഖകള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓരോ യാത്രയിലും കൂടെയുണ്ടായിരുന്നത് ഭാര്യ ഉള്‍പ്പെടെ ഒരു പട തന്നെ ഉണ്ടായിരുന്നതായും രേഖകൾ തന്നെ പറയുന്നു. സർക്കാരുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കായുള്ള യാത്രയാണ് സ്വകാര്യ യാത്രയായി കാണിക്കുന്നത്.
2016 മുതല്‍ 2020 വരെയുളള കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് 14 വിദേശയാത്രകളാണ്. ഇതില്‍ 12 തവണ പോയത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 13 വിദേശയാത്രകള്‍ നടത്തി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇ പി ജയരാജൻ ഏഴും എ കെ ശശീന്ദ്രനും കെ കെ ശൈലജയും ആറ് വീതവും വിദേശയാത്രകള്‍ നടത്തി. തോമസ് ഐസക്ക് മൂന്നുതവണ യു.എ.ഇ.യിൽ പോയതിൽ രണ്ടും സ്വകാര്യ സന്ദർശനങ്ങളായിരുന്നു. കെ.ടി. ജലീൽ, കെ. രാജു, വി.എസ്. സുനിൽകുമാർ എന്നിവർ രണ്ടുത വണ യു.എ.ഇ.-യിൽ സ്വകാര്യ സന്ദർശനം നടത്തി. ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, കെ.കെ. ശൈലജ, ജി. സുധാകരൻ എന്നിവർ ഒരോ തവണയും യു.എ.ഇയിൽ സ്വകാര്യ സന്ദർശനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നാലുതവണ യു.എ.ഇ.യിൽപോയിട്ടുണ്ടെങ്കിലും എല്ലാം ഔദ്യോഗികമായിരുന്നു. എ.കെ. ബാലൻ മൂന്നുതവണയും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരു തവണയും ഔദ്യോഗികമായി യു.എ.ഇ.യിൽ പോയിട്ടുണ്ട്. മന്ത്രി വി എസ് സുനില്‍ കുമാര്‍ നടത്തിയ അഞ്ച് യാത്രകളും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. ജെ മേഴ്സികുട്ടിയ മ്മയും പ്രൊഫ സി രവീന്ദ്രനാഥും വിദേശത്ത് പോയത് ഒറ്റത്തവണ മാത്രമെന്നും വിവരാവകാശനിയമപ്രകാരമുളള രേഖകള്‍ പറയുന്നു. എന്നാല്‍ ഈ യാത്രകള്‍ക്കായി എത്ര തുക ചെലവായി എന്ന ചോദ്യ ത്തിന് വ്യക്തമായ ഉത്തരങ്ങള്‍ നൽകിയിട്ടില്ല. കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് വിവരാവകാശ നിയമത്തി ലൂടെ നേടിയ വിവരങ്ങളാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും കോവിഡ് തുടങ്ങുംവരെ പോയത് 27 രാജ്യങ്ങളിലാണ്. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ യാത്ര ചെയ്തത് കടകംപള്ളി സുരേന്ദ്രനാണ്. 10 രാജ്യങ്ങളിലാണ് പോയിരിക്കുന്നത്. കെ.കെ. ശൈലജ എട്ട് രാജ്യങ്ങൾ സന്ദർശിച്ചു. ഇ. ചന്ദ്രശേഖരനും സി. രവീന്ദ്രനാഥും ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. വി.എസ്. സുനിൽകുമാറിന്റെ അഞ്ച് വിദേശ യാത്രയും സ്വകാര്യമായിട്ടാണ് കാണിച്ചിരിക്കുന്നത്. കെ. രാജുവിന്റെ മൂന്ന് വിദേശയാത്രയും സ്വകാര്യ ആവശ്യത്തിനായിരുന്നു. പിണറായി വിജയൻ അമേരിക്കയിലേക്ക് നടത്തിയത് ഒരു സ്വകാര്യയാത്രയാണ്.
ഈ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്. മാത്രമല്ല കേന്ദ്രാനുമതി ലഭിച്ച ശേഷമാണോ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യാത്രകള്‍ നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുണ്ട്. പിണറായി വിജയന്‍ സഞ്ചാരപ്രിയനാണ്. ഈ യാത്രകള്‍ക്ക് ചെലവ് ഒന്നുകില്‍ പാര്‍ട്ടി ഫണ്ടില്‍നിന്ന്. അല്ലെങ്കില്‍ അഭ്യുദയകാംക്ഷികളില്‍നിന്ന്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ വൈദ്യുതിമന്ത്രിയാ യിരുന്നപ്പോള്‍ അമേരിക്കയിലും വത്തിക്കാനിലുമെല്ലാം പോയത് സംസ്ഥാന ഖജനാവില്‍നിന്നുതന്നെയാകും ചെലവഴിച്ചിട്ടുണ്ടാവുക. ഇപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രിക്കും ഉദ്യോഗ സ്ഥര്‍ക്കും സഹമന്ത്രിമാര്‍ക്കുമുള്ള ചെലവുകളും ഖജനാവില്‍ നിന്നുതന്നെ എന്ന് വ്യക്തം. വിദേശസഞ്ചാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ ലക്ഷ്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. വിവരിച്ച ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണ് ഫലപ്രദമായത്. അതില്‍ മലയാളികള്‍ ക്കൊക്കെ ആശ്വാസവുമുണ്ട്. ഇനിയും വെളിപ്പെടുത്താത്ത രോഗത്തിന് വിദഗ്ധ ചികിത്സക്ക് അമേരിക്കയില്‍ മൂന്നാഴ്ചയി ലധികം താമസിച്ചതാണ് ഫലപ്രദമായ യാത്ര. എല്ലാ യാത്രകള്‍ക്കു മായി 70 ദിവസമാണ് മുഖ്യമന്ത്രി കേരളത്തില്‍നിന്നും വിട്ടുനിന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലെ യാത്രയുടെ ഉദ്ദേശ്യം ഖരമാലിന്യ സംസ്‌കരണ ത്തെ പറ്റി പഠിക്കാനായിരുന്നു. അവരുടെ സഹകരണവും പ്രതീക്ഷിച്ചു. അവിടത്തെ പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരെ സന്ദര്‍ശിക്കുക, ഫെഡറല്‍ കൗണ്‍സിലുമായുള്ള കൂടിക്കാഴ്ചയിലൂടെ വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കുക. ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രാസംഗികനും മുഖ്യമന്ത്രിയായിരുന്നു. ഫ്രാന്‍സിലെ സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യം പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സിലര്‍ എന്നിവരെ കാണുക എന്നതായിരുന്നു. അവരുടെ കേരള സന്ദര്‍ശനം ഉറപ്പാക്കുക. അവര്‍ വന്നാല്‍ ഉന്നതവിദ്യാഭ്യാസത്തിന് വലിയ നേട്ടമാകുമെന്നും വിലയിരുത്തിയതാണ്. അവര്‍ വന്നോ ഉന്നതവിദ്യാഭ്യാസം പുഷ്ടിപ്പെട്ടോ എന്നൊന്നും ചോദിക്കരുത്. വ്യവസായം, വിവരസാങ്കേതിക മേഖല എന്നിവയെല്ലാം ലണ്ടന്‍ യാത്രയിലൂടെ മെച്ചപ്പെടുമെന്നും ആശയുണ്ടായിരുന്നു. ലണ്ടന്‍ അനുഭവം മികച്ചതാകുമെന്ന് മുഖ്യമന്ത്രി തന്നെ പ്രതീക്ഷിച്ചതാണ്. ജപ്പാനിലും ദക്ഷിണ കൊറിയയിലും നടത്തിയ യാത്രയും മറ്റ് യാത്രകളില്‍നിന്നും വേറിട്ടതാകുമെന്ന് മുഖ്യമന്ത്രി പോലും കരുതിക്കാണില്ല. ശമ്പളം നല്‍കാന്‍ പോലും കാശില്ലെന്ന പഞ്ഞപ്പാട് ധനമന്ത്രി പാടിക്കൊണ്ടിരിക്കുമ്പോള്‍ നടത്തിയ യാത്രകൾ ‘പണം പോട്ടെ പത്രാസ് വരട്ടെ’ എന്ന് പറയുന്നതിനപ്പുറം ഒന്നുമേയില്ല.