Editor's ChoiceKerala NewsLatest NewsLaw,NationalNewsPolitics

ഐസക് ഇടഞ്ഞു, പാർട്ടി ഇടപെട്ടു, കെ എസ് എഫ് ഇ വിജിലൻസ് അന്വേഷണം മുഖ്യൻ പൂട്ടികെട്ടി.

തിരുവനന്തപുരം / സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖക ളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ബ്രാഞ്ച് മാനേ ജർമാരുടെ ഒത്താശയോടെ നടന്ന കള്ളപ്പണം വെളുപ്പിക്കലും ചിട്ടി തട്ടിപ്പും കണ്ടെത്തിയ സംഭവം സംബന്ധിച്ച് ഇനിയൊന്നും ഉണ്ടാ ക്കേണ്ടെന്നും, റെയ്ഡ് ഒന്നും തുടരേണ്ടെന്നും വിജിലൻസിന് സർക്കാർ നിർദേശം. ഓപ്പറേഷൻ ബചത് എന്ന പേരിൽ വിജിലൻസ് നടത്തി വരുന്ന പരിശോധന തുടരുന്നതിനിടെയായിരുന്നു വിജിലൻസ് നടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു സ്റ്റോപ്പ് എന്ന് പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉടനിടപെട്ട് വിജിലൻസ് നീക്കത്തിന് തടയിടുകയായിരുന്നു. കണ്ടെത്തിയ ക്രമക്കേടുകൾ പുനപരിശോധിക്കാൻ കൂടി വിജിലൻസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് വിവരം. തുടർന്ന് റെയ്ഡുകൾ പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു.

സംസ്ഥാന സർക്കാർ, പ്രത്യേകിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ നാഴികക്ക് നാല്പത് വട്ടം സ്വതന്ത്ര അന്വേഷണ ഏജൻസി എന്ന് വാ തോരാതെ വീമ്പിളക്കി വന്ന സംസ്ഥാന വിജിലൻസിന്റെ കേസന്വേ ഷണത്തെ, ധനമന്ത്രി ഇടഞ്ഞതോടെയും, പാർട്ടി ഇടപെട്ടതോടെയും, സർക്കാർ മരവിപ്പിച്ചിരിക്കുകയും, നിഷ്ക്രിയമാക്കിയിരിക്കു കയുമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ജനങൾക്ക് മുഴുവൻ വിജിലൻസിൽ ഉണ്ടായിരുന്ന വിശ്വാസ്യതയാണ് ഒരൊറ്റ ദിവസം കൊണ്ട് സർക്കാർ തച്ചുടച്ചത്. തന്റെ വകുപ്പിന്റെ പരിധിക്കുള്ളിൽ വരുന്ന കെ എസ് എഫ് സി യിൽ അഴിമതി നടക്കുന്നു എന്ന വിവരം പുറത്തായതിൽ ഉറഞ്ഞു തുള്ളിയത് ധന മന്ത്രി തോമസ് ഐസക് ആയിരുന്നു. വിജിലൻസ് മുഖ്യ മന്ത്രിയുടെ വകുപ്പ് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, വിജിലൻസ് നടപടി ആരുടെ വട്ടാണെന്ന് മുഖ്യനെതിരെ ഒളിയമ്പ് എയ്യുക പോലും ചെയ്യാനുള്ള സാമർഥ്യം
ഐസക് കാട്ടി.
വിജിലൻസ് റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കെ എസ് എഫ് ഇ കണ്ടെത്തിയിരിക്കുന്നത്. ബ്രാഞ്ച് മാനേജർമാരുടെ സഹായത്തോടെ പണം വകമാറ്റിയതും കളളപണം വെളുപ്പിച്ചതും കണ്ടെത്തിയിരുന്നു. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാത്ത അവസ്ഥയിൽ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കളളക്കണക്ക് തയ്യാറാക്കിയും, ഉൾപ്പടെ ചിട്ടിയിൽ പങ്കാളികളായവർ വൻതട്ടിപ്പു നടത്തി വന്നതും കണ്ടെത്തിയതിൽ പെട്ടിരുന്നു. നാല് കെ എസ് എഫ് ഇകളിൽ ആകട്ടെ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെ ത്തി. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കു ന്നതും കണ്ടെത്തി. ശാഖകളിലെ ക്രമക്കേടുകൾ സംബന്ധിച്ചു നടപടി ക്കുള്ള ശുപാർശയോടെ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നല്കാനി രിക്കുമ്പോഴാണ്, അന്വേഷണമെല്ലാം പൂട്ടികെട്ടാനുള്ള മുഖ്യന്റെ ഓഫീ സിൽ നിന്നുള്ള നിർദേശം ഉണ്ടാകുന്നത്.

കിഫ്ബിയെ സംബന്ധിച്ച സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ വിവാദത്തിലകപ്പെട്ടിരുന്ന ധനമന്ത്രിയെ കെഎസ്എഫ്ഇ റെയ്ഡ് കൂടുതൽ പ്രതിരോധത്തിലാക്കുകയായിരുന്നു. ലൈഫ് പദ്ധതിയിൽ സിബിഐ കേസെടുത്തപ്പോൾ ചടുലമായി നീങ്ങിയ ആഭ്യന്തര വകുപ്പ് വിജിലൻസിനെക്കൊണ്ട് ഉടൻ കേസെടുപ്പിക്കു കയും ലൈഫ് മിഷനിൽ നിന്നു രേഖകൾ പിടിച്ചെടുക്കുകയും ചെയ്തത് പോലും വിജിലൻസ് സി പി എമ്മിന്റെ ഒരു രാഷ്ട്രീയ ആയുധം മാത്രമെന്ന് വ്യക്തമാക്കുന്നതായിരുന്നു. തുടർന്ന് രാഷ്ട്രീയ ലാക്കോടെ യു ഡി എഫ്, എം എ മാർക്കെതിരെ നടത്തിയ കേസെടു ക്കൽ നടപടികളിലും, ഒരു സ്വതന്ത്ര ഏജൻസി എന്നതിൽ നിന്ന് വിട്ട്, സി പി എമ്മിന്റെ രാഷ്ട്രീയ അന്വേഷണ പകപോക്കൽ ഏജൻസി യായി വിജിലൻസ് മാറുകയായിരുന്നു. കെ എസ് എഫ് ഇ യിൽ കൈ വെക്കുമ്പോൾ സത്യത്തിൽ ഒരു സത്യസന്ധമായ അന്വേഷണമാണ്
വിജിലൻസ് നടത്തിയത്. ജനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള കെ എസ് എഫ് ഇ യിൽ അഴിമതി നടക്കുന്നതായി പരാതിയിൽ ആയിരുന്നു അന്വേഷണം. എന്നാൽ‌, കെഎസ്എഫ്ഇക്കെതിരായി റെയ്ഡിനിറങ്ങുമ്പോൾ വിജിലൻസ് അതിന്റെ രാഷ്ട്രീയ വരുംവരായ്കകൾ ആലോചിച്ചില്ല. വകുപ്പ് മന്ത്രിക്ക് സംഗതി പിടിച്ചില്ല, സുഖിച്ചതുമില്ല. പാർട്ടിക്കാവട്ടെ പെരുത്ത കോപം വന്നു. തനിക്കെതിരെ പാർട്ടിയിൽ പടവാളാകുമെന്നു മുഖ്യമന്ത്രി ഭയന്നു. അന്വേഷണം വേണ്ടെന്നു പറഞ്ഞു. മാത്രമല്ല,അന്വേഷിച്ചു കണ്ടെത്തി യതൊക്കെ ഒന്നുകൂടി അന്വേഷിച്ചു ഐസക്കിനെ ഒന്ന് സുഖിപ്പിക്കാ നും പറഞ്ഞിരിക്കുകയാണ്.
പണയാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ കെഎസ്എ ഫ്ഇയുടെ10 ശാഖകളിൽ ആണ് വിജിലൻസ് വീഴ്ച കണ്ടെത്തി യിരുന്നത്. 4 ശാഖകളിൽ സ്വർണപ്പണയത്തട്ടിപ്പും കണ്ടെത്തിയിരുന്നു. ചിട്ടികളുടെ ആദ്യ തവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയി ലോ സുരക്ഷിത നിക്ഷേപമാക്കണമെന്ന ചട്ടം പാലിക്കാതെ മിക്ക ശാഖ കളും വകമാറ്റിവന്നതും റെയ്‌ഡിൽ വിജിലൻസ് കണ്ടെ ത്തുകയു ണ്ടായി. വണ്ടിച്ചെക്ക് നൽകുന്നവരെയും നറുക്കെ ടുപ്പിൽ പങ്കെടു പ്പിച്ചിരുന്നതും,അവർക്കൊക്കെ ചിട്ടി പണം നൽകി വന്നതും കണ്ടെത്തലിൽ പെടും.
ചിട്ടികൾക്ക് 40 പേരെ ചേർക്കേണ്ടിടത്ത് 25 മുതൽ 30 പേർ മാത്രം ഉള്ള പ്പോൾ ബാക്കി പേരുകൾ വ്യാജമായിചേർക്കൽ വഴിയുള്ള ചിട്ടി തട്ടി പ്പും, ബിനാമി ഇടപാട് വഴിയുള്ള ചിട്ടി തട്ടിപ്പുമൊക്കെ വിജിലൻസ് കണ്ടെത്തിയിരുന്നതാണ്. എന്നാൽ ഒരു കാര്യം മുഖ്യമായും പറയേ ണ്ടതുണ്ട്. ഏതെങ്കിലും ശാഖയിൽ ഇടപാടുകളുടെ കാര്യത്തിൽ അപാ കത ഉണ്ടായത് ചൂണ്ടിക്കാട്ടിയാൽ തിരുത്താനൊരുക്കമാണെന്ന
ഒരു വാക്ക് ഒരു കുറ്റ സമ്മതം നടത്താൻ പോലും നിർവാഹമില്ലാതെ അവസ്ഥയിൽ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞിട്ടുണ്ട്.

സർക്കാരിന്റെ സാമ്പത്തികസ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ സർക്കാരിന്റെ തന്നെ വിജിലൻസ് നടത്തിയ അപ്രതീക്ഷിത പരിശോധന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ സർക്കാരിനെ തീർത്തും വെട്ടിലാക്കിയിരിക്കുകയാണ്. അന്വേഷണം മരവിപ്പിച്ചും വേണ്ടെന്നു വെച്ചുമൊക്കെ വട്ടാണെന്ന് പറഞ്ഞ ഐസക്കിന്റെ മുഖം ജനങ്ങളുടെ മുന്നിൽ രക്ഷിക്കാൻ പിണറായി വിജയൻ അല്ല, സാക്ഷാൽ സി പി എം വിചാരിച്ചാലും കേരത്തിൽ നടക്കാത്ത സത്യമാകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസിന്റെ നീക്കത്തെ മുഖ്യമന്ത്രി – ധനമന്ത്രി പോരെന്ന നിലയിലേക്ക് പ്രതിപക്ഷം വ്യാഖ്യാനിക്കാമെങ്കിലും, വിജിലൻസിന്റെ അന്വേഷണം മരവിപ്പിച്ച നടപടി കുറച്ചു കടന്ന കൈയ്യായിപ്പോയി. അതിലൂടെ ഞങൾ അഴി മതിക്കാരാണെന്നു സർക്കാർ തന്നെ സമ്മതിക്കുന്ന പോലായിപ്പോയി. സ്വയം തെളിയിച്ചിരിക്കുന്നത് കൂടിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button