Cinema

ഇനി ജൂലൈ രണ്ടിനായിയുള്ള കാത്തിരിപ്പ്, വിഷു ദിനത്തില്‍ കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രം കാവലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം അവസാനം പൂര്‍ത്തിയാക്കിയിരുന്നു. സിനിമ തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ രണ്ടിന് സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ സുരേഷ് ഗോപി അറിയിച്ചത്.

കസബയ്ക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച കാവല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു. നേരത്തെ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിവസം കാവലിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button