GulfLatest News

വ്യാജ പിസിആർ സർ‌ട്ടിഫിക്കറ്റുമായി എത്തുന്ന യാത്രക്കാരെ അതേ വിമാനത്തിൽ കയറ്റി അയക്കുമെന്ന് കുവൈറ്റ് ഭരണകൂടം;വിമാന കമ്പനിക്ക്‌ 500 ദിനാർ വീതം പിഴ

കുവൈത്ത്‌ സിറ്റി : രാജ്യത്ത് വ്യാജ പിസിആർ സർ‌ട്ടിഫിക്കറ്റുമായി പ്രവേശിക്കുന്ന യാത്രക്കാരെ അതേ വിമാനത്തിൽ കയറ്റി അയക്കുമെന്ന് കുവൈറ്റ് ഭരണകൂടം അറിയിച്ചു. കൂടാതെ ഇത്തരക്കാർ യാത്ര ചെയ്ത വിമാന കമ്പനിക്ക്‌ 500 ദിനാർ വീതം പിഴ ചുമത്തുകയും ചെയ്യും. വ്യാജ പി.സി.ആർ സർട്ടിഫിക്കറ്റുമായി രാജ്യത്ത്‌ പ്രവേശിക്കുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു നടപടി.

എന്നാൽ, യാത്രക്കാരൻ കുവൈത്ത്‌ പൗരനുണ്ടങ്കിൽ അവരെ വിമാന താവളത്തിൽ വെച്ച്‌ തന്നെ വിശദമായ പരിശോധനകൾക്ക് ശേഷം ‌ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.പക്ഷെ വിമാന കമ്പനിയെ പിഴയിൽ നിന്നും ഒഴിവാക്കുനത്തല്ല.

മറ്റുരാജ്യങ്ങളിൽ നിന്നും കുവൈറ്റിൽ എത്തുന്ന യാത്രക്കാർ 72 മണിക്കൂർ സാധുതയുള്ള പി.സി.ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്നാണു വ്യവസ്ഥ. എന്നാൽ കൊറോണ മുക്ത സർറ്റിഫിക്കറ്റ് കൊണ്ടുവരുന്ന യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനയിൽ കൊറോണ പോസിറ്റീവ് ആയി കണ്ടെത്തുന്നു. അതിനാലാണ് ഇത്തരത്തിൽ ഒരു നടപടി ഭരണകൂടം സ്വീകരിച്ചത്.

ഇതിനു പുറമെ കുവൈത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരും ‘ മുന’ സംവിധാനത്തിൽ റെജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയുമുണ്ട്. കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലേയും ലാബറോട്ടറികളുമായി കമ്പ്യൂട്ടർ ശൃംഘല വഴി ബന്ധിപ്പിക്കുന്നതാണു മുന സംവിധാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button