കൗണ്‍സിലര്‍ക്ക് കല്ലേറ് പോലീസിനെ തള്ളിയിട്ടു; വിരട്ടിയോടിച്ച് അമ്മാള്‍.
പത്തനംതിട്ട: കുടുംബ ബന്ധുക്കള്‍ തമ്മില്‍ പല കാര്യങ്ങള്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകും പ്രത്യേകിച്ച് വസ്തു ഇടപാടുകളില്‍. ബന്ധുക്കള്‍ തമ്മില്‍ നടന്ന വസ്തു തര്‍ക്കത്തില്‍ പുറത്തു നിന്നുള്ളവര്‍ ഇടപെട്ടാല്‍ പ്രശ്‌നം ചിലപ്പോള്‍ കൂടുതല്‍ വശളാകും.
അത്തരത്തില്‍ നടന്ന വസ്തു തര്‍ക്കത്തില്‍ ഇടപെടാന്‍ പോയ പോലീസിനും രാഷ്ട്രീയകാരനും കിട്ടിയ പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഭവം പത്തനംതിട്ട തിരുവല്ലയിലാണ്. വീട്ടുകാര്‍ തമ്മില്‍ വസ്തുവിന്റെ പേരില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ അതിനൊരുപരിഹാരം കാണാന്‍ എത്തിയവര്‍ക്കു നേരെ അമ്മാളു എന്ന സ്ത്രീ ദേഹോപദ്രവം ചെയ്യുകയായിരുന്നു. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കന്നത്.
കറ്റോട് കളപുരക്കല്‍ വീട്ടില്‍ ഓഹരി വീതിച്ചപ്പോള്‍ വീടിന്റെ അതിര്‍ത്തിയിലുള്ള ശുചിമുറിയുമായി ബന്ധപ്പെട്ട് അമ്മാളും ഭര്‍തൃ സഹോദരി രജനിയും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അതിര്‍ത്തി പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഇടനിലക്കാരായി എത്തിയതായിരുന്നു തിരുവല്ല നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കലും തിരുവല്ല എസ്‌ഐ രാജന്‍ എന്നിവര്‍.
വസ്തു തര്‍ക്കം പരിഹരിക്കാന്‍ താനാരാണെന്ന് ചോദിച്ചു വന്ന അമ്മാള്‍ പെട്ടെന്ന് രോക്ഷാകുലയാവുകയും ഇവര്‍ക്കെതിരെ മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു. പ്രശ്‌നം സൗമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും അസഭ്യമായി സംസാരിക്കാന്‍ തുടങ്ങിയതോടെ കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് സ്ത്രീയുടെ സംസാരം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ട യുവതി ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും കൗണ്‍സിലറെ ദേഹോപദ്രവം ചെയ്യാനും തുടങ്ങി.
ഇതോടെ കൗണ്‍സിലര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടാനായി യുവതിയെ തള്ളിയിടുന്നതും കൗണ്‍സിലര്‍ വേഗത്തില്‍ അവിടെ നിന്നും പോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം കൗണ്‍സിലറെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ട എസ്‌ഐ രാജന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ യുവതി എസ്.ഐ ക്കു നേരെയും തിരിഞ്ഞു.
സഹികെട്ട് അവിടെ നിന്നു പോകാന്‍ തുടങ്ങിയ കൗണ്‍സിലറെ അമാള്‍ കല്ല് കൊണ്ട് എറിയുകയും ചെയ്തു. ഇത് പ്രദേശവാസി ഫോണില്‍ പകര്‍ത്തുകയായിരുന്നു.അമാളിനെതിരെ പോലീസ് കേസെടുത്തിടുണ്ട്. എന്നാല്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് അമ്മാള്‍.
ക്രമസമാധാനപാലനം പോലീസിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായതിനാല്‍ വസ്തു തര്‍ക്കത്തിലുപരി നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരം നിര്‍ദേശിക്കലും എല്ലാം തന്നെ പോലീസിനോ രാഷ്ട്രീയകാര്‍ക്കോ നിസ്സാരകാര്യമാണ്. എന്നാല്‍ ഇത്തരത്തിലൊരു ദേഹോപദ്രവം ഉണ്ടാകുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല എന്നതാണ് വാസ്തവം.