രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് വ്യാപനത്തില്‍ കേരളം അതീവ ഗുരുതരമായ സാഹചര്യ ത്തെയാണ് നേരിടുകയാനിന്നും,ലോകാരോഗ്യസംഘടനയുടെ മാനദ ണ്ഡമനുസരിച്ച് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് കേരള മെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമെ നിന്നും രോഗികളെത്തി സമൂഹത്തിലെ സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം-സ്‌പോറാടിക്ക്, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം- ക്ലസ്റ്റേഴ്‌സ്, വ്യാപകമായ സമൂഹവ്യാപനം. ഇവയാണ് നാല് ഘട്ടങ്ങള്‍. കേരളം നിലവില്‍ മൂന്നാം ഘട്ടത്തിലാണ് എത്തിയിരിക്കുന്നത്. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്തഘട്ടം സമൂഹവ്യാപനമാണ്. അടിയന്തര ജാഗ്രത വേണ്ട ഘട്ടമാണിത്. മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം ബാധിച്ചു.