Kerala NewsLatest News

പിളേളരുടെയൊക്കെ ഭാഗ്യം; 9ാം തരം വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് കയറ്റം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച്‌ നിര്‍ദേശം പുറപ്പെടുവിച്ച്‌ പൊതുവിദ്യാഭ്യാസവകുപ്പ് . സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച്‌ ഒമ്ബതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നല്‍കാനുമാണ് നിര്‍ദേശം.

ഒരുവര്‍ഷക്കാലം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തണം. ഇതിനായി പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷന്‍ നല്‍കുന്ന കുട്ടികളെ ക്ലാസ് ടീച്ചര്‍മാര്‍ ഫോണ്‍വഴി ബന്ധപ്പെടും. കുട്ടികളുടെ അക്കാദമികനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച്‌ വിശദമായി സംസാരിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.
ക്ലാസ് ടീച്ചര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രഥമാധ്യാപകര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

അധ്യാപകര്‍ വര്‍ക്ക് ഫ്രം ഹോം സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകള്‍ പാലിച്ച്‌ മേയ് 19-ന് ആരംഭിക്കണം. അധ്യാപകരെ ഫോണില്‍ ബന്ധപ്പെട്ടും പ്രവേശന നടപടികള്‍ നടത്താം. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം രേഖകള്‍ പരിശോധിച്ച്‌ പ്രഥമാധ്യാപകര്‍ പ്രവേശ നനടപടികള്‍ പൂര്‍ത്തിയാക്കണം.

വിദ്യാര്‍ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നിലവില്‍ സമ്ബൂര്‍ണ വഴിയുള്ള സംവിധാനം തുടരാം. വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കൈറ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button