കോണ്‍ഗ്രസിനെതിരെ നിശിതവിമര്‍ശനവുമായി ശരത് പവാര്‍
മുംബൈ: മോദി സര്‍ക്കാരിനെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് ശരത് പവാര്‍. കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടെ നേതാവ് തന്നെ കോണ്‍ഗ്രസിനെ ഇത്രയും ശക്തമായി വിമര്‍ശിച്ചതിനെ ഉള്‍ക്കൊള്ളാനാവാതെ നില്‍ക്കുകയാണ് മുന്നണി നേതാക്കള്‍.
പ്രതാപകാലത്തിന്റെ ഓര്‍മകളില്‍ കേമത്തം വിളമ്പുന്ന പാര്‍ട്ടിയായി അധ:പതിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് ശരത് പവാര്‍ വിമര്‍ശിച്ചിരിക്കുന്നത്. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാവാതെ കോമാളിത്തരങ്ങളുമായി നടന്നാല്‍ ചരിത്രരേഖകളില്‍ മാത്രമാവും പാര്‍ട്ടിയുടെ സ്ഥാനമെന്നും പവാര്‍ പറഞ്ഞു. നെഹ്റു കുടുംബത്തിന്റെ പാര്‍ട്ടിയിലെ ഏകാധിപത്യത്തിനെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസില്‍ നിന്നും പവാര്‍ പുറത്തുവന്നത്. തുടര്‍ന്ന് എന്‍സിപി രൂപീകരിച്ചു.
ഭരണം നടത്താന്‍ ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ മുന്നണിയില്‍ അംഗങ്ങളെ ഏതുവിധേനയും ചേര്‍ക്കാന്‍ ഒരുങ്ങിയ കോണ്‍ഗ്രസ് നേതൃത്വം ശരത് പവാറിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൂടെക്കൂട്ടുകയായിരുന്നു. പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപന ചുമതല ഏല്പിക്കാന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ശരത് പവാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോഴും പഴയ പ്രതാപവും പറഞ്ഞിരിക്കുകയാണ്.
എന്നാല്‍ ഇപ്പോഴോ അതൊന്നും കോണ്‍ഗ്രസിനില്ല താനും. പാര്‍ട്ടി വലുതായിരുന്നു, രാജ്യം ഭരിച്ചിരുന്നു. എല്ലായിടത്തും ഉണ്ടായിരുന്നു എന്നൊക്കെ ജമീന്ദാര്‍മാര്‍ പറയും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ നോക്കുമ്പോള്‍ പരിതാപകരമായിരിക്കും. അതുപോലെയാണ് കോണ്‍ഗ്രസെന്നും പവാര്‍ തുറന്നടിച്ചു. ഇന്ത്യ ടുഡെയുമായുള്ള ടോക് ഷോയിലാണ് കോണ്‍ഗ്രസിനെ അതിരൂക്ഷമായി പവാര്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വത്തിന്റെ കാര്യം യോജിപ്പില്ല. ചില നേതാക്കള്‍ അവരുടെ നേതൃത്വത്തെ പറ്റി വൈകാരികമായി പ്രതികരിക്കുന്നവരാണെന്നും പവാര്‍ പറയുന്നു.
കോണ്‍ഗ്രസ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആധിപത്യം പുലര്‍ത്തിയിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ കഴിഞ്ഞു. ഇതാണ് അവര്‍ അംഗീകരിക്കേണ്ടത്. ഇത് മനസിലാക്കായല് തന്നെ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുമെന്നും പവാര്‍ പറഞ്ഞു. ഇന്ന് അവര്‍ക്ക് 40-45 എംപിമാരാണ് ഉള്ളത്. മുമ്പ് അവര്‍ക്ക് കരുത്തുന്നുണ്ടായിരുന്നു. അന്ന് അവര്‍ക്ക് 140 സീറ്റൊക്കെ ഉണ്ടായിരുന്നു.
പണ്ടത്തെ കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്താന്‍ ഇന്നത്തെ കോണ്‍ഗ്രസിനാവില്ല. അവരുടെ നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ടു പോയി. പല കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി.