Latest NewsNationalNewsUncategorized
ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ ക്വാറിഡോറിലാണ് അപകടം. നിർമാണത്തിലിരിക്കുന്ന രണ്ട് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീധവും പരിക്കേറ്റവർക്ക് അമ്ബതിനായിരം രൂപ വീധവും അടിയന്തര സഹായം അനുവദിക്കുമെന്ന് ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സുനിൽ വർമ പറഞ്ഞു.